Sunday
11 January 2026
24.8 C
Kerala
HomeKeralaകുമ്പളങ്ങി കൊലപാതകം ; മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ...

കുമ്പളങ്ങി കൊലപാതകം ; മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിൻ്റെ ഭാര്യ

കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ച ആൻ്റണി ലാസറിൻ്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിൻ്റെ ഭാര്യ രാഖിയെന്ന് പൊലീസ്.

വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണെന്ന് പൊലീസ് കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

കേസിൽ ബിജുവിൻ്റെ ഭാര്യയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന് കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

RELATED ARTICLES

Most Popular

Recent Comments