പിറവം ഇലഞ്ഞി കള്ളനോട്ട് കേസന്വേഷണം എറണാകുളം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. എസ് പി എൻ സോജന്റെ മേൽനോട്ടത്തിൽ സി ഐ ആർ ജോസിനാണ് അന്വേഷണ ചുമതല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഉടൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കൂടുതൽ അന്വേഷങ്ങൾക്കായി കൂത്താട്ടുകുളം പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. കള്ളനോട്ട് ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
സീരിയൽ ഷൂട്ടിംഗിനെന്ന പേരിൽ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. കേസിലെ മുഖ്യപ്രതി മധുസൂദനനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മധുസൂദനനെ അങ്കമാലിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസൂദനനായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.