കോട്ടയത്ത് പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

0
95

കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.

രണ്ട് ദിവസം മുൻപാണ് പാമ്പാടിയിലെ ആശുപത്രിയിൽ വയറുവേദനയ്ക്കായി ചികിത്സ തേടിതയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ​ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ​ഗർഭസ്ഥ ശിശു മരിച്ചു.

മണർക്കാട് പൊലീസിന് നൽകിയ മൊഴിയിൽ മധ്യവയസ്കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കുട്ടി പറയുന്നത്. പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണ്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.