മുംബൈ വിമാനത്താവളത്തിന്റെ പേര് മാറ്റി അദാനി ; ബോര്‍ഡ് തല്ലിപ്പൊളിച്ച് ശിവസേന

0
105

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അദാനി എയര്‍പോര്‍ട്ട് എന്ന് പേരിട്ട ബോര്‍ഡുകള്‍ ശിവസേന പ്രവര്‍ത്തകര്‍ തല്ലിത്തകർത്തു. മുംബൈ വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് എന്ന് മാറ്റുന്നതിനെ ശിവസേന എതിർത്തിരുന്നു.

ഛത്രപതി ശിവജി മഹാരാജ് എയര്‍പോര്‍ട്ട് എന്ന പേര് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അധികാരവും അവകാശവും ഇല്ലെന്നു പറഞ്ഞാണ് ബോർഡുകൾ തല്ലിത്തകർത്ത്. ഈ വര്‍ഷം ജൂലൈയില്‍ അദാനി ഗ്രൂപ്പ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ജിവികെ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ നിന്ന് ഏറ്റെടുത്തിരുന്നു.