പ്രമുഖ മദ്യ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ധിക്കും

0
82

സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ചു. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തി.

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.