ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഇ കെ ഉമര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലമ്പൂരിലെ ഏലംകുളം ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറാണ്.
മലപ്പുറം ഡിഎംഒ ആയും നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഭാര്യാസഹോരി ഖമറുന്നിസയാണ് ഭാര്യ. ജനീഷ്, ഡോ, അനീഷ്, ഡോ. സനീഷ്. എന്നിവരാണ് മക്കള്‍. മരുമക്കള്‍ സിന്‍സി. ഡോ. റംന, ഡോ. റസില.