കുപ്രസിദ്ധ ഗുണ്ടാ അനീഷിനെ വെട്ടിക്കൊന്ന അഞ്ചുപേർ പിടിയില്‍

0
103

തിരുവനന്തപുരം നരുവാമ്മൂട്ടില്‍ കാപ്പ കേസ് പ്രതി അനീഷിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അനൂപ്, സന്ദീപ്, അരുണ്‍, വിഷ്ണു, നന്ദു എന്നിവരാണ് പിടിയിലായത്. കൊലക്കുപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഞായറാഴ്ചയാണ് നരുവാമ്മൂട് കുളങ്ങരകോണം മുളക്കല്‍ പാലത്തിനു സമീപമുള്ള പുരയിടത്തിലെ ഹോളോബ്രിക്‌സ് നിര്‍മാണ ഷെഡ്ഡിനുള്ളില്‍ അനീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദേഹമാസകലം വെട്ടേറ്റ അനീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കാപ്പ നിയമപ്രകാരം ഒരുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് 17ാം തീയതിയാണ് അനീഷ് പുറത്തിറങ്ങിയത്. 25ലേറെ കേസിലെ പ്രതിയാണ് അനീഷ്.