BREAKING മധുരയിൽ വൻതീപിടിത്തം, ആളപായമില്ല

0
79

തമിഴ്‌നാട്ടിലെ മധുരയിൽ വൻതീപിടിത്തം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സ്വകര്യ ഗോഡൗണിൽ തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഞ്ചിലേറെ ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.പ്ലാസ്റ്റിക് ഗോഡൗണിൽ ആണ് തീ പിടിച്ചത് .