നരേന്ദ്രമോഡിയുടെ ഉപദേശകന്‍ അമർജീത് രാജിവച്ചു, പടിയിറങ്ങുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ

0
94

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉപദേശക സംഘത്തിലെ പ്രമുഖനായ അമര്‍ജീത് സിന്‍ഹ രാജിവച്ചു. ബിഹാര്‍ കേഡറിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കപ്പെട്ടത്. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നരേന്ദ്രമോഡിയുടെ ഓഫീസിലെ മൂന്നാമത്തെ പ്രധാന ഉദ്യോഗസ്ഥനാണ് അമർജീത് സിന്‍ഹ.

ഗ്രാമവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായി വിരമിച്ച ശേഷമാണ് സിന്‍ഹയെ ഉപദേശകനായി നിയമിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട ഓദ്യോഗിക ജീവിതത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലും പഞ്ചായത്ത് രാജിലും പ്രധാന സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ ഓഫീസീലെ സുപ്രധാന പദവിയില്‍ രാജിയുണ്ടാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ സിന്‍ഹയും രാജിവെച്ചിരുന്നു.