എട്ടു വർഷങ്ങൾക്ക് ശേഷം ഈജിപ്തിൽ നിന്നുള്ള ആദ്യ ലൈവ് സംപ്രേക്ഷണം ആരംഭിച്ച് അൽ ജസീറ

0
76

നയതന്ത്ര പ്രതിസന്ധിയെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള ലൈവ് ടെലികാസ്റ്റിംഗ് നിർത്തിവച്ച ഖത്തറിന്റെ അൽ ജസീറ ചാനൽ വീണ്ടും ലൈവായി. കഴിഞ്ഞ ശനിയാഴ്ച മുതൽക്കാണ് അൽ ജസീറയുടെ ലൈവ് സംപ്രേക്ഷണം ഈജിപ്തിൽ നിന്നും ആരംഭിച്ചത്.

ചാനൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും തുർക്കിയിലെ അനദോലു ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൾഫ് പ്രതിസന്ധി രമ്യമായി പരിഹരിച്ച ഖത്തറുമായി മികച്ച നയതന്ത്ര ബന്ധമാണ് ഈജിപ്ത് നിലവിൽ പ്രകടമാക്കി കൊണ്ടിരിക്കുന്നത്.

ഇരു രാഷ്ട്രങ്ങളും പരസ്പരം എംബസികൾ തുറക്കുകയും അംബാസിഡർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.