കൊടകര കുഴൽപ്പണം ; കേരളാ പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് നല്‍കും

0
118

കൊടകര കവര്‍ച്ചാക്കേസില്‍ കേരളാ പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് നല്‍കും. ആദായ നികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനേയും വിവരമറിയിക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കേരളാ പൊലീസ് തയാറാക്കി.

ബിജെപി നേതാക്കള്‍ കൂടി ഉള്‍പ്പെട്ട കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്കായി എത്തിയ കളളപ്പണമെന്നും ഒന്‍പത് തവണയായി 40 കോടിയില്‍പ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.