കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

0
108

സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. നിയന്ത്രണം ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ സ്റ്റേഷനുകളിലടക്കം പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

നേരത്തെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.