മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

0
63

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു.

പ്രൊഡക്ഷന്‍ കമ്പനി ചെയര്‍പേഴ്‌സണും പ്രശസ്ത നാടകകൃത്തുമായ എം.എം. മനോബിയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ നോങ്‌പോക് ഗ്രാമത്തിലുള്ള ചാനുവിന്റെ വീട്ടില്‍ വെച്ചാണ് ധാരണാപത്രം ഒപുവെച്ചത്. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.