Wednesday
17 December 2025
30.8 C
Kerala
HomeKeralaമാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

മാനസയുടെയും രഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

 

വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

മാനസയുടേയും രഖിലിന്റേയും ബന്ധുക്കൾ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകർന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന്കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി എന്നത് പൊലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.

സംഭവത്തിന്റെ ദൃക്‌സാക്ഷികളായ വിദ്യാർത്ഥിനികൾ, കോളജിലെ സഹപാഠികൾ അടക്കമുള്ളവരിൽ നിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ഇന്ന് ശേഖരിക്കും. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments