കുതിരാൻ തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

0
88

 

കുതിരാൻ തുരങ്കം ഇന്ന് വൈകുന്നേരം ഗതാഗതത്തിനായി തുറന്ന് കൊടുക്കും.തൃശൂർ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് തുറന്നു കൊടുക്കുക.കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ ഇരട്ടതുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ആഗസ്ത് ഒന്നിനുമുമ്പ് പണി പൂർത്തിയാക്കണമെന്ന നിർദേശത്തെ തുടർന്ന് ബുധനാഴ്ച പ്രധാന പണി പൂർത്തിയാക്കിയതായി കരാർ കമ്പനി അധികൃതർ അറിയിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ അറിയിച്ചു.