യമുനാ നദി കരകവിയുന്നു , ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

0
63

 

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്.നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിർദേശം ലഭിച്ചാൽ ഉടൻ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു.

ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നൽകുക. ഈ പരിധി കഴിഞ്ഞതോടെയാണ് ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയത്.