സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും

0
72

 

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ 25നാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. നിലവിൽ ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

സ്‌കൂളുകൾ നൽകുന്ന മാർക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാൻ കാരണം. മുൻവർഷത്തേക്കാൾ മാർക്ക് കൂടുതൽ നൽകരുതെന്ന് സ്‌കൂളുകൾക്ക് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ട്.

പ്രീബോർഡ് പരീക്ഷാ ഫലം, ഇന്റേണൽ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകൾ എന്നിവയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാർക്ക് നിർണയിക്കുക.