പുൽവാമ ഭീകരാക്രമണത്തിൻറെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു

0
96

 

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമ ഭീകരാക്രമണത്തിൻറെ സൂത്രധാരനും മരിച്ചവരിൽ ഉൾപ്പെടും. ദച്ചിഗാം വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

സൈന്യത്തിൻറെ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. രജൗരി ഹൈവേയിൽ കണ്ടെത്തിയ ഐഇഡി ബോംബുകൾ സുരക്ഷാസേന നിർവീര്യമാക്കി. അതേസമയം ലഷ്കർ കമാണ്ടർ ഹിദായത്തുള്ള മാലികിനെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പതിനാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്.