കോവിഡ് വ്യാപനം ; രാഷ്ട്രീയ ആക്രമണവുമായി കേന്ദ്രസര്‍ക്കാര്‍ , കേരളത്തെ അപമാനിക്കാൻ ചുക്കാൻ പിടിക്കുന്നത് വി. മുരളീധരന്‍

0
97

കേരളത്തിലെ കൊവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണവുമായി കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി. നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ഈദിന് ഇളവ് അനുവദിച്ചത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കൂടിയതെന്ന തരത്തില്‍ വര്‍ഗീയ പ്രചരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം.  മഹാമാരിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.കൊവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിന് സാധിച്ചുവെന്നത് വ്യാജമാണെന്നായിരുന്നു മുരളീധരന്‍ റിപ്പബ്ലിക് ടിവിയോട് പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ നരേന്ദ്രമോദി കഠിനപരിശ്രമം നടത്തുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് കടത്തിവിടുകയാണെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.