ഇന്ധന വിലയിൽ ഇടപെട്ട് ഹൈക്കോടതി ; കേന്ദ്രത്തോടും ജിഎസ് ടി കൗൺസിലിനോടും വിശദീകരണം തേടി

0
183

അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കേന്ദ്ര സർക്കാറിനോടും, ജിഎസ് ടി കൗൺസിലിനോടും ഹൈക്കോടതി വിശദീകരണം തേടി.

കേരള കാതലിക് ഫെഡറേഷൻ നൽകിയ ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ രേഖമൂലം വിശദീകരണം നൽകാനാണ് നിർദേശം. തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നടപടി.