നഗരസഭാധ്യക്ഷയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു ; രഞ്ജിനി ഹരിദാസിനെതിരെ പരാതി

0
102

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടന്‍ അക്ഷയ് രാധാകൃഷ്ണനെതിരെയും അധ്യക്ഷ പരാതി നല്‍കിയിട്ടുണ്ട്.

തൃക്കാക്കരയില്‍ നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അധ്യക്ഷ പരാതി നല്‍കിയത്.

നഗരസഭയ്ക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും അനാവശ്യമായി വലിച്ചിഴച്ചുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്‍ പരാതി നല്‍കിയത്. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടെയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.