സ്‌പെഷ്യൽ ഓണക്കിറ്റ് ; സംസ്ഥാനതല വിതരണോദ്ഘാടനം 31ന്

0
92

ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ(ജൂലൈ 31) നടക്കും. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം.

16 ഇനം സാധനങ്ങൾ കിറ്റിൽ ഉണ്ടാകും. ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയാണുണ്ടാകുക.

മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിസി, മുൻഗണനേതര നോൺ സബ്‌സിസി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം.