Thursday
18 December 2025
22.8 C
Kerala
HomeIndiaബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; രാജ്യത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; രാജ്യത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തെക്കൻ ബംഗ്ലാദേശ് വടക്കൻ ബംഗാൾ പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലൂടെ ന്യൂനമർദ്ദം പടിഞ്ഞാറേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

”സമുദ്രനിരപ്പിലുള്ള മൺസൂൺ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തുനിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കൻ പാകിസ്താനിൽ പഞ്ചാബിനോട് ചേർന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ട്.”കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 30 വരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ ജൂലായ് 30 വരെയും കിഴക്കൻ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജൂലായ് 31 വരെ ഒറ്റപ്പെട്ടതും വ്യാപകവുമായ മഴയ്ക്ക് സാധ്യതയുണ്ട്.

ജൂലൈ 29ന് പശ്ചിമ ബംഗാളിലും ജൂലായ് 30 ന് ജാർഖണ്ഡിലും ജൂലായ് 30 ന് ഛത്തീസ്ഗഢിലും ജൂലായ് 31ന് കിഴക്കൻ മധ്യപ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഓഗസ്റ്റ് 1 വരെ കിഴക്കൻ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലായ് 30 മുതൽ മഴ കനക്കാനും സാധ്യതയുണ്ട്.

ഓഗസ്റ്റ് 1 വരെ മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്.

RELATED ARTICLES

Most Popular

Recent Comments