Friday
9 January 2026
16.8 C
Kerala
HomeIndiaപ്രതീക്ഷ മങ്ങി ; മേരി കോം പുറത്ത്

പ്രതീക്ഷ മങ്ങി ; മേരി കോം പുറത്ത്

ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസം മേരി കോം ഒളിംപിക് ബോക്‌സിംഗില്‍ നിന്ന് പുറത്ത്. വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. നിലവിലെ വെങ്കല മെഡല്‍ ജേതാവായ വലന്‍സിയയോട് 3-2ന്റെ തോല്‍വിയാണ് മേരിക്കുണ്ടായത്.

ആറ് തവണ ലോക ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള താരമാണ് മേരി. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും മേരിയുടെ അക്കൗണ്ടിലുണ്ട്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലവും മേരി സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസുകളില്‍ ഒരു സ്വര്‍ണവും മൂന്ന് വെങ്കലവും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വർണവും ഉണ്ട് . മണിപ്പൂരുകാരിയായ മേരി നാല് കുട്ടികളുടെ അമ്മയാണ്.

RELATED ARTICLES

Most Popular

Recent Comments