ബിജെപി കുഴൽപ്പണം; സുരേന്ദ്രൻ കുടുങ്ങും

0
133

ശതകോടിയുടെ കള്ളപ്പണം സമീപകാലത്ത്‌ ബിജെപി കേരളത്തിലേക്ക് ഒഴുക്കിയ സംഭവത്തിൽ സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം നടത്തുന്നത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് അത്ര ദഹിക്കില്ല. രാജ്യസ്നേഹം അടിക്കടി വിളിച്ചോതുന്ന ബിജെപിയാണ് ഇന്ന് കുഴൽപ്പണക്കടത്തിന്റെ മൊത്തം ആൾക്കാർ എന്നതിൽ സംശയം ഏതുമില്ലാതെ തെളിവുകൾ പുറത്തുവരികയാണ്. അതിനിടയിലാണ് കേസിൽ ആരോപണവിധേയനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കൂട്ടരും രംഗത്ത്‌വന്നിരിക്കുന്നത്. നേതാക്കളെ കുടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയിലും മഞ്ചേശ്വരത്തുമെല്ലാം വൻതോതിൽ ബിജെപി പണം ഇറക്കി.