ബിജെപി തെരഞ്ഞെടുപ്പ് കോഴ ; സുനില്‍ നായ്ക്കിന് വീണ്ടും നോട്ടീസ്

0
100

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ കെ സുന്ദരന് ലക്ഷങ്ങൾ നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചെന്ന കേസിൽ യുവമോര്‍ച്ചാ മുന്‍ നേതാവ് സുനില്‍ നായ്ക്കിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സുനില്‍ നായ്ക്കിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.

ശനിയാഴ്ച രാവിലെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുനില്‍ നായ്ക്ക് ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്.

മത്സരത്തില്‍ നിന്നും പിന്മാറുന്നതിനായി ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര ആരോപിച്ചിരുന്നു.