Thursday
18 December 2025
20.8 C
Kerala
HomeKeralaസുപ്രീംകോടതി വിധി തിരിച്ചടിയല്ല’; യുഡിഎഫ് ആരോപണം തോല്വിയെത്തുടർന്നുള്ള നിരാശയിലെന്ന് എ വിജയരാഘവന്‍

സുപ്രീംകോടതി വിധി തിരിച്ചടിയല്ല’; യുഡിഎഫ് ആരോപണം തോല്വിയെത്തുടർന്നുള്ള നിരാശയിലെന്ന് എ വിജയരാഘവന്‍

നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവന്‍ കുട്ടിക്കെതിരെ നിലവില്‍ നടപടിയെന്നും വന്നിട്ടില്ല. ഇനിയാണ് കേസ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ആളുകള്‍ നിയമസംവിധാനവുമായി ബന്ധപ്പെടുത്തി എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തും. അത് നീതീന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എല്ലാ പൗരന്‍മാരും ചെയ്യേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തില്‍ യുഡിഎഫിന് കടുത്ത നിരാശയുണ്ട്. അതു കൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും ആ നിരാശയില്‍ നിന്നുത്ഭവിക്കുന്ന അഭിപ്രായ പ്രകടനങ്ങളും അവര്‍ നടത്താറുണ്ട്. അത് ഈ വിധി വന്നപ്പോള്‍ മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞു. ഈ വിഷയത്തിനു മുമ്പ് കിറ്റ് കൊടുത്തത് തെറ്റാണെന്നാണ് യുഡിഎഫ് പറഞ്ഞതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

RELATED ARTICLES

Most Popular

Recent Comments