ഷാരൂഖും കാജോളും വീണ്ടും ഒന്നിക്കുന്നു, ഭാഗ്യജോഡികളുടെ ഒന്നിക്കുന്നത് വർഷങ്ങൾക്കുശേഷം

0
80

ബോളിവുഡിലെ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നു. ഹിന്ദി സിനിമയിലെ ഭാഗ്യജോഡികൾ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും കാജോളുമാണ് വർഷങ്ങൾക്കുശേഷം ഒന്നിക്കുന്നത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരാകുന്നത്. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകളെല്ലാം പൂർത്തിയായി. ഒരു രാജ്യത്തുനിന്നും മറ്റൊരിടത്തേക്ക് കുടിയേറുന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കുടിയേറ്റവും യാത്രകളും സംബന്ധിച്ചാണ് സിനിമ. ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് കജോൾ അഭിനയിക്കുന്നത്. കജോൾ ഇതിനകം കരാർ ഒപ്പിട്ടു.

ഇവർക്ക് പുറമെ വിദ്യ ബാലൻ, തപ്‌സി പന്നു, മനോജ് ബാജ്പേയ്, ബൊമ്മൻ ഇറാനി എന്നിവരും ഹിറാനിയുടെ പുതിയ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തവർഷം ഏപ്രിൽ മാസത്തിൽ ചിത്രീകരണം ആരംഭിക്കും. ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ എന്ന സൂപ്പർ ഡൂപ്പർ ചിത്രത്തിന്റെ ഇരുപതിഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.