ചരിത്രത്തിലാദ്യം; മിൽമയുടെ ഭരണം ഇടതുപക്ഷത്തിന്​

0
65

 

ചരിത്രത്തിലാദ്യമായി മിൽമയുടെ ഭരണം ഇടതുമുന്നണിക്ക്. ചെയർമാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് വിജയം.

മിൽമയുടെ രൂപവത്കരണകാലം മുതൽ ഭരണം കോൺഗ്രസിനായിരുന്നു.കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്താണ് മണിക്കെതിരെ മത്സരിച്ചത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമവിധി ഓഗസ്റ്റ് പതിനൊന്നിനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും.മിൽമ ഫെഡറേഷനിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ മരിച്ചഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.