വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം,അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ ഇന്നെത്തും

0
70

 

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. ഇന്ന് കൊവീഷീൽഡിന്റെ അഞ്ച് ലക്ഷം ഡോസ് എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

തിരുവനന്തപുരം ജില്ലയ്ക്ക് നാൽപതിനായിരം ഡോസ് വാക്‌സിൻ ലഭിക്കും. കൊവീഷീൽഡിന് പിന്നാലെ കൊവാക്‌സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും. ഓണത്തിന് മുമ്പ് സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്‌സിൻ നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.