തമിഴ് ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസർ പുറത്തിറങ്ങി

0
105

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസർ പുറത്തെത്തി. പേര് സൂചിപ്പിക്കും പോലെ ഒൻപത് വികാരങ്ങളെ ആസ്പദമാക്കിയ ഒൻപത് കഥകൾ പറയുന്ന ഒൻപത് ലഘുചിത്രങ്ങൾ അടങ്ങിയതാണ് ആന്തോളജി.

കൊവിഡിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവർത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂർത്തിയാക്കിയിരിക്കുന്ന ‘നവരസ’ നിർമ്മിച്ചിരിക്കുന്നത് മണി രത്‌നവും ജയേന്ദ്ര പഞ്ചാപകേശനും ചേർന്നാണ്.ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്റെ റിലീസ്.

ഗൗതം വസുദേവ് മേനോന്റെ ‘ഗിറ്റാർ കമ്പി മേലേ നിൺട്ര്’ (സൂര്യ, പ്രയാഗ മാർട്ടിൻ), ബിജയ് നമ്പ്യാരുടെ ‘എതിരി’ (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി), പ്രിയദർശന്റെ ‘സമ്മർ ഓഫ് 92’ (യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, മണിക്കുട്ടൻ), സർജുന്റെ ‘തുനിന്ത പിൻ’ (അഥർവ്വ, അഞ്ജലി, കിഷോർ), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘രൗദ്രം’ (റിത്വിക, രമേഷ് തിലക്), ബിജോയ് നമ്പ്യാരുടെ ‘എതിരി’ (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ), കാർത്തിക് നരേന്റെ ‘പ്രൊജക്റ്റ് അഗ്‌നി’ (അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ്ണ), രതീന്ദ്രൻ പ്രസാദിന്റെ ‘ഇൻമൈ’ (സിദ്ധാർഥ്, പാർവ്വതി), കാർത്തിക് സുബ്ബരാജിന്റെ ‘പീസ്’ (ഗൗതം വസുദേവ് മേനോൻ, ബോബി സിംഹ, സനന്ദ്), വസന്തിന്റെ ‘പായസം’ (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലൻ) എന്നിവയാണ് ‘നവരസ’ ആന്തോളജിയിലെ ചിത്രങ്ങൾ.