ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; വിഷുബമ്പ‌ർ 10 കോടി കെട്ടിടനിർമ്മാണ തൊഴിലാളിക്ക്

0
86

വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് വടകരയിലെ കെട്ടിട നിർമ്മാണ തൊഴിലാളിക്ക്. വടകര തിരുവള‌ളൂർ സ്വദേശി ഷിജുവിനാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്
ജൂലായ് 22ന് വടകരയിൽ ബീക്കെ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുവള‌ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് നിക്ഷേപം സ്വീകരിക്കാനായി ബാങ്കുകളിൽ നിന്നും നാട്ടുകാരിൽ നിന്നും ധാരാളം അന്വേഷണങ്ങൾ വന്നിരുന്നു. പിന്നീട് തനിക്കല്ല ലോട്ടറിയടിച്ചതെന്ന് പറയേണ്ടി വന്നു.എൽബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇ.ബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക.