അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്നെടുക്കും

0
68

 

ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്‌സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ചയെ തുടർന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ടിരുന്നു. സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ഒരു വർഷം മുൻപ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തു!ടർന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മരണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആവശ്യം.