പ്രക്ഷോഭം കടുപ്പിക്കും ; സ്വാതന്ത്ര്യദിനത്തില്‍ ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ല

0
99

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാണയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.