ഇഷ്ടമായി, ഒരുപാട്; സുരക്ഷിതരായിരിക്കൂ; ചെങ്കൽച്ചൂളയിലെ വിഡിയോ പങ്കുവെച്ച് സൂര്യ

0
74

 

തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ ഹിറ്റ് വിഡിയോ പങ്കുവെച്ച് നടൻ സൂര്യ. രാജാജി നഗർ കോളനിയിലെ ഒരു കൂട്ടം കുട്ടികളുടെ നൃത്തവിഡിയോ ആണ് താരം പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വളരെ വേഗം വൈറലായിരുന്നു.

സൂര്യ നായകനായ ‘അയൻ’ എന്ന ചിത്രത്തിലെ ഗാനരംഗമാണ് കുട്ടികൾ പുനരാവിഷ്കരിച്ചത്. ”ഇഷ്ടമായി, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ” എന്നു പറഞ്ഞാണ് സൂര്യ വിഡിയോ ട്വീറ്റ് ചെയ്തത്.സൂര്യയുടെ പിറന്നാൾ ദിനത്തിൽ താരത്തിനുള്ള സമർപ്പണമായാണ് വിഡിയോ പുറത്തിറക്കിയത്.

റെഡ് മീ ഫോണിൽ, സെൽഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വിഡിയോ ഫോണിൽ തന്നെയാണ് എഡിറ്റ് ചെയ്തതും. ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനുമായി മൂന്ന് ആഴ്ചയോളം എടുത്തു.