BREAKINGമുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗുകാർ പൂട്ടിയിട്ടു

0
80

മലപ്പുറം മക്കരപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു. പുതിയ പഞ്ചായത്ത് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തറക്കത്തിന്റെ പേരിലാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. വൈസ് പ്രസിഡന്റിന്റെയും ലീഗ് ജില്ലാ നേതാക്കളുടെയും ഏകപക്ഷീയമായ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.

ഒരു തരത്തിലുള്ള കൂടിയാലോചനകളും കൂടാതെ ജില്ലാ നേതാക്കൾ കെട്ടിയിറക്കിയ പ്രസിഡന്റിനെ തീരുമാനിച്ചതിന്റെ ഭാഗമായാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. ജനങ്ങളെ പറ്റിക്കുന്ന നിലപാടാണ് മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി തീരുമാനിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ മാടമ്പി നയത്തിനെതിരെയാണ് പ്രതിഷേധം.യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ ഒഴിവാക്കിക്കൊണ്ട് ജില്ലാ നേതാക്കളുടെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പ്രാദേശിക വികാരങ്ങളെ മാനിക്കാതെയാണ് ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരുടെ തീരുമാനമെന്നും യൂത്ത് ലീഗ് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ജനാധിപത്യപരമായ നയങ്ങളൊന്നും പാലിക്കാതെയുള്ള കാലങ്ങളായി തുടരുന്ന ഈ കെട്ടിയിറക്കൽ നയം ഇനിയും തുടരാൻ അനുവദിക്കില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കുന്നു.