“നുണച്ചി രമ്യ ” രമ്യ ഹരിദാസ് എം പി ക്കെതിരെ കടുത്ത പ്രതിഷേധ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ, മാപ്പ് പറയണമെന്നും ആവശ്യം

0
85

കോവിഡ് മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനം നടത്തുകയും, അത് ചോദ്യം ചെയ്ത യുവാവിനെതിരെ കയ്യിൽ കേറി പിടിച്ചു എന്ന കള്ളക്കേസ് കൊടുക്കുമെന്നും വ്യക്തമാക്കിയ ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ കടുത്ത പ്രതിഷേധ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലാണ് “നുണച്ചി രമ്യ “, “ലയർ എം പി”, “രമ്യ മസ്റ്റ് അപ്പോളജൈസ്” തുടങ്ങിയ ഹാഷ്ടാഗുകളിൽ പ്രതിഷേധ ക്യാമ്പയിൻ ശക്തമാക്കുന്നത്.

നുണ പറയുന്ന എം പി മാപ്പ് പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയാണ് രമ്യ ഹരിദാസ്. തരാം താണ രാഷ്ട്രീയ പ്രവർത്തകയാകരുതെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റു പറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടതെന്നും സോഷ്യൽ മീഡിയ വിമർശിച്ചു.

ജനങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുമ്പോൾ പ്രവർത്തകരോടൊപ്പം ഭക്ഷണശാലയിൽ എം പി നടത്തിയ നിയമലംഘനം അംഗീകരിക്കാനാവില്ല. അത് ചോദ്യം ചെയ്ത യുവാവിന്റെ പ്രവർത്തകർ മർദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നിട്ടും രമ്യ ഹരിദാസിന് മിണ്ടാട്ടം ഇല്ലായിരുന്നു.

അഹിംസാവാദ പോസ്റ്റിടുന്ന വി.ടി ബൽറാമിന് ഉൾപ്പടെ ഈ സംഭവത്തിൽ മിണ്ടാട്ടമില്ല. യുവാവിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തത് പോരാതെ കള്ളക്കേസ് കൊടുക്കാനുള്ള ആലോചനയിലാണ് താനെന്ന് മാധ്യമങ്ങളിൽ എം പി പ്രതികരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. നുണ പറയുന്ന എം പി മാപ്പു പറയണമെന്നാണ് ഉയരുന്ന ആവശ്യം.