ഗാർഹിക തൊഴിൽ കരാറുകളിൽ ഇൻഷുറൻസ് ഏർപ്പെടുത്തും: സൗദി അറേബ്യ

0
90

സൗദി സെൻട്രൽ ബാങ്കിന്റെ (സമ) സഹകരണത്തോടെ 2022 ന്റെ തുടക്കത്തിൽ തന്നെ ഗാർഹിക തൊഴിൽ കരാറിൽ ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യാ. സൗദി മാനവ വിഭവശേഷി മന്ത്രാലയം ഇൻഷുറൻസ് നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ തീരുമാനം തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പ് നൽകുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുക, ഗാർഹിക തൊഴിൽ നിയമന വിപണിയിലെ അപകടസാധ്യതകൾ കുറയ്ക്കുക, ചെലവ് കുറയ്ക്കാൻ സഹായിക്കുക എന്നിവയാണ് ഈ നടപടിയ്ക്ക് പിന്നിലെ കാരണം.

റിക്രൂട്ട്‌മെന്റ് കമ്പനികൾ ആദ്യ രണ്ട് വർഷത്തേക്ക് രാജ്യത്തേക്ക് കൊണ്ടുവരുന്ന വീട്ടുജോലിക്കാരുടെ കരാർ ഇൻഷ്വർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കണമെന്ന് സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മെയ് മാസത്തിൽ ഉത്തരവിട്ടിരുന്നു.