ഐഡിയ ബൽറാമിന്റേത് ? വിഡിയോ ഉള്ളതുകൊണ്ട് നുണ കയ്യോടെ പിടിച്ചു, നാണം കെട്ട് രമ്യഹരിദാസ് എം പി

0
170

ലോക്ക്ഡൗൺ ലംഘനം നടത്തിയതിനെ ചോദ്യം ചെയ്ത യുവാവിനെതിരെ കയ്യിൽ കയറി പിടിച്ചത്തിന് പരാതി നൽകുമെന്ന രമ്യ ഹരിദാസ് എം പി യുടെ നിലപാടിനെ, കടുത്ത ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ.

തെളിവായ് വിഡിയോ ഉണ്ടായിട്ടും ഒരു ഉളുപ്പുമില്ലാതെ എം പി നുണ പറയുകയാണെന്ന് ജനം കുറ്റപ്പെടുത്തി. അടുത്തിരിക്കുന്ന കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഉൾപ്പടെ ഈ വിഷയങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്, വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുഖം നഷ്ടപ്പെട്ട രമ്യ ഹരിദാസ് എം പി യുവാവിനെതിരെ അതിക്രമത്തിന് പരാതി നൽകുമെന്ന് മാധ്യമങ്ങളോട് വ്യകത്മാക്കിയത്.

എന്നാൽ വിഡിയോയിൽ അത്തരം സംഭവം നടന്നിട്ടില്ല എന്ന് വ്യക്തമായതോടെ, സ്ത്രീ സുരക്ഷാ നിയമങ്ങൾ സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്ന എം പി ക്കെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. പണ്ട് സമരത്തിനിടയിൽ മഷി ഉപയോഗിച്ച്‌ പാരമ്പര്യമുള്ള വി.ടി ബൽറാമിന്റെ മറ്റൊരു ഐഡിയ ആണ് കയ്യിൽ കേറി പിടിച്ച് ശ്രമിച്ചു എന്ന എം പി യുടെ നുണ വാദം എന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി.

ജനപ്രതിനിധി എന്ന നിലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും മറ്റുള്ളവർ അത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ട എം പി അത് ലംഘിക്കുക മാത്രമല്ല, നിയമലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കവും നടത്തുകയാണ്.