ബിജെപി കുഴൽപ്പണം: കേസന്വേഷിച്ച ഉദ്യോഗസ്ഥരെ നേരിടുമെന്ന ഭീഷണി മുഴക്കി എം ടി രമേശ്‌

0
71

 

കൊടകരയിൽ ബിജെപിയുടെ കുഴൽപ്പണ കേസ്‌ അന്വേഷിച്ച പൊലീസ്‌ ഉദ്യോഗസ്ഥരെ നേരിടുമെന്ന ഭീഷണി മുഴക്കി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കുറ്റപത്രത്തിൽ ബിജെപിയെ പരാമർശിച്ച ഉദ്യോഗസ്ഥരെ നിയമപരമായി നേരിടുമെന്നാണ് രമേശന്റെ ഭീഷണി.

കേസിൽ സാക്ഷികൾ പ്രതികളായാൽ അപ്പോൾ കാണാം. എങ്ങനെ നേരിടണമെന്നും അറിയാം. ബിജെപി നേതാക്കൾ പ്രതികളാകുമെ ന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മുൻവിധിയാണ്‌ വ്യക്തമാക്കുന്നതാണെന്നും രമേശ് പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാന നേതാക്കളിൽ ഒരാളായ ബി ഗോപാലകൃഷ്ണനും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ പൊലീസിനേക്കാൾ കൂടുതൽ ബിജെപിക്കാർ ഉണ്ടെന്നും കേസിൽ അന്വേഷണം തങ്ങൾക്കെതിരെ തിരിഞ്ഞാൽ ബിജെപിക്കാർ രംഗത്തിറങ്ങും എന്നുമായിരുന്നു ഭീഷണി.

കുഴൽപ്പണകേസിൽ കുടുങ്ങിമെന്നു ഉറപ്പായതോടെ ബിജെപിയുടെ പല നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്.