Saturday
10 January 2026
31.8 C
Kerala
HomeKeralaകല്യാശ്ശേരി പോളിയിൽ അധ്യാപക ഒഴിവുകൾ

കല്യാശ്ശേരി പോളിയിൽ അധ്യാപക ഒഴിവുകൾ

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കല്യാശ്ശേരി മോഡൽ പോളിടെക്നിക്ക് കോളജിൽ ഇക്ട്രോണിക്സ്, ബയോ മെഡിക്കൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എജ്യുക്കേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.

കംപ്യൂട്ടർ പ്രോഗ്രാമറുടെയും ഡെമോൺസ്‌ട്രേറ്റർമാരുടെയും ഒഴിവുകളണ്ട്. താത്‌പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകൾ സഹിതം mptkalliassery.ihrd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ് 31-ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 04972780287 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണം.

RELATED ARTICLES

Most Popular

Recent Comments