ഗുജറാത്തിലെ അഹമ്മദാബാദില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുകുട്ടികളടക്കം ഒന്‍പത് പേര്‍ മരിച്ചു. സിലിണ്ടറില്‍ നിന്നുണ്ടായ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് അപകടമുണ്ടായത്.
തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുന്നത്. ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ ലൈറ്റ് ഓണാക്കിയതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.