Saturday
10 January 2026
26.8 C
Kerala
HomeKeralaമലപ്പുറത്ത് ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മലപ്പുറത്ത് ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മലപ്പുറം എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാർ പുഴയിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്.നിലമ്പൂർ ഭാഗത്തുനിന്ന് വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്നതാണോ തലയോട്ടി എന്ന കാര്യത്തിൽ സംശയമുണ്ട്.

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. തലയോട്ടി ലഭിച്ച പരിസരപ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി.

RELATED ARTICLES

Most Popular

Recent Comments