ഹിമാചലില്‍ ഉരുള്‍പൊട്ടല്‍, പാലം തകര്‍ന്നു, 9 വിനോദസഞ്ചാരികൾ മരിച്ചു

0
70

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ ദുരന്തം. കൂറ്റന്‍ പാറക്കല്ലുകള്‍ പതിച്ച്‌ പാലം തകര്‍ന്നു. ഒമ്പത് വിനോദസഞ്ചാരികൾ മരിച്ചു. കിന്നാവുര്‍ ജില്ലയിലെ സാംഗ്‌ല വാലിയിലാണ് ദുരന്തം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൂറ്റൻ പാറക്കല്ലുകൾ അടര്‍ന്നുവീഴുന്ന ഭയാനകമായ ദൃശ്യങ്ങൾ വാർത്ത ഏജൻസി പുറത്തുവിട്ടു. പാലത്തിന് മുകളില്‍ വീണ കല്ലുകതള്‍ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം.