ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രം ഈശോയുടെ ഡബ്ബിങ് ആരംഭിച്ചു

0
56

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുകയാണ്. ഈശോ എന്ന പേരില്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജയസൂര്യ. ഈശോയുടെ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം ഡബ്ബ് ചെയ്യുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.