തൃശൂരിൽ വൻ മയക്കുമരുന്നുവേട്ട; 200 കിലോ കഞ്ചാവുമായി അഞ്ച് പേർ പൊലീസ് പിടിയിൽ

0
105

 

രണ്ട് വാഹനങ്ങളിലായി കേരളത്തിലേക്ക് കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി അഞ്ച് പേരെ പൊലീസ് പിടികൂടി. തൃശൂർ കൊരട്ടി ദേശീയപാതയിൽ ശനിയാഴ്ചയാണ് കഞ്ചാവ് കടത്ത് പിടിച്ചത്.

ലാലൂർ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂർ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്. കാറിലും ലോറിയിലുമായാണ് ഇവർ കഞ്ചാവ് കടത്തിയത്.

വാഹനങ്ങളും പിടിച്ചെടുത്തു. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്തു നിന്ന് തമിഴ്‌നാട് വഴിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.