പള്‍സര്‍ എന്‍എസ് 125ന്റെ വില ബജാജ് കൂട്ടി

0
64

വിപണിയില്‍ അവതരിപ്പിച്ച് കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പള്‍സര്‍ എന്‍എസ് 125ന്റെ വില ബജാജ് കൂട്ടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബൈക്കിന് 4,416 രൂപ കൂട്ടിയിരിക്കുകയാണ്. 98,259 ആണ് പള്‍സര്‍ എന്‍എസ് 125യുടെ പുതിയ എക്‌സ്-ഷോറൂം വില. പള്‍സര്‍ എന്‍എസ് 125ന് ഇപ്പോള്‍ ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് പതിപ്പിനേക്കാള്‍ 1,037 രൂപ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബര്‍ട്ട് റെഡ്, സഫയര്‍ ബ്ലൂ, പ്യൂവര്‍ ഗ്രേ, ഫിയറി ഓറഞ്ച് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പള്‍സര്‍ 125 ലഭ്യമാണ്.