മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം മാറ്റിവെച്ചു

0
70

സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മർമ്മ വിഭാഗങ്ങൾ, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ലബോർട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ തുടങ്ങിയ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി ചൊവ്വാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവെച്ചു.

 

കണ്ണൂർ, കാസർകോഡ് ജില്ലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികൾക്കായി നടത്താനിരുന്ന തെളിവെടുപ്പ് യോഗമാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.