വനിത സംരംഭകര്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ധനസഹായവും

0
65

വനിത സൂക്ഷ്മ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി.ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18-60 നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും.

തുടങ്ങാനുദ്ദേശിക്കുന്ന പ്രൊജക്ടിന്റെ അടങ്കല്‍ തുക കുറഞ്ഞത് പത്ത് ലക്ഷം രൂപയാവണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, നിലവിലുള്ള സംരംഭങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഇതുവഴി അപേക്ഷിക്കാം. പൂര്‍ണമായും പലിശ രഹിതമായ റിവോള്‍വിംഗ് ഫണ്ട് നാല് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. വായ്പാ ബന്ധിത പ്രൊജക്ട് ആയിരിക്കണം. വായ്പ തുകയുടെ മുഴുവന്‍ പലിശയും തുടര്‍ വര്‍ഷങ്ങളില്‍ പലിശ സബ്‌സിഡിയായി സംരംഭകര്‍ക്ക് ലഭിക്കും.

 

കുടുംബശ്രീ വനിത സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ആകെ അടങ്കലിന്റെ 85 ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ സബ്‌സിഡിയായി ലഭിക്കും. അപേക്ഷകള്‍ തുടങ്ങാനിരിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങള്‍ സഹിതം ആഗസ്ത്് അഞ്ചിനകം അതത് പഞ്ചായത്തുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2702080, 9744707879.