മഴക്കാല പ്രതിരോധം ; ഓൺലൈൻ പരിശീലനം 25 ന്

0
87

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും.

https://sannadhasena.kerala.gov.in ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് രണ്ട് മണിക്കുർ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുവാനുള്ള ലിങ്ക് എസ്.എം.എസ് ആയി നൽകും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ   അടിസ്ഥാനത്തിൽ ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം. സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപ്കമിംഗ് ഇവന്റ്‌സിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.